നിലയുറപ്പിച്ച മെന്‍ഡിസെനയും പുറത്താക്കി അജാസ് പട്ടേല്‍, ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ഗോള്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ്. 106 റണ്‍സിന് പിന്നിലായാണ് ശ്രീലങ്ക നിലകൊള്ളുന്നതെങ്കിലും ആഞ്ചലോ മാത്യൂസ് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നത് ടീമിന് ലീഡ് നേടുവാന്‍ സാധ്യത കൂടുതല്‍ നല്‍കുന്നു. ഇന്ന് വീണ ശ്രീലങ്കയുടെ മൂന്ന് വിക്കറ്റും നേടിയത് അജാസ് പട്ടേലാണ്. മൂന്നാം വിക്കറ്റില്‍ കുശല്‍ മെന്‍ഡിസും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് 77 റണ്‍സ് നേടി ലങ്കയെ മുന്നോട്ട് നയിക്കുമ്പോളാണ് 53 റണ്‍സ് നേടിയ മെന്‍ഡിസിനെ അജാസ് പട്ടേല്‍ പുറത്താക്കിയത്.

ലഹിരു തിരിമന്നേ(10), ദിമുത് കരുണാരത്നേ(39) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 41 റണ്‍സുമായി ആഞ്ചലോ മാത്യൂസാണ് ക്രീസില്‍ നില്‍ക്കുന്നത്.

Previous articleതങ്ങളെ പുറത്താക്കുവാനുള്ള തീരുമാനത്തിനെതിരെ നിയമ നപടിയ്ക്കൊരുങ്ങി സെയിന്റ് ലൂസിയ സ്റ്റാര്‍സ്
Next articleടോസ് നേടി ടിം പെയിന്‍, ബൗളിംഗ് തിരഞ്ഞെടുത്തു, മിച്ചല്‍ സ്റ്റാര്‍ക്ക് കളിയ്ക്കുന്നില്ല