ടോസ് നേടി ടിം പെയിന്‍, ബൗളിംഗ് തിരഞ്ഞെടുത്തു, മിച്ചല്‍ സ്റ്റാര്‍ക്ക് കളിയ്ക്കുന്നില്ല

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിവസം മഴ മൂലം ഉപേക്ഷിക്കപ്പെട്ട ശേഷം ലോര്‍ഡ്സില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ടിം പെയിന്‍. ഇന്ന് കളിയ്ക്ക് മഴ തടസ്സമാകില്ലെന്നാണ് കാലാവസ്ഥ പ്രവചനം. മഴ പെയ്ത ഗ്രൗണ്ടിലെ ബൗളിംഗ് സാഹചര്യം മുതലാക്കുവാനുള്ള അവസരം തേടിയാണ് ടിം പെയിന്‍ ബൗളിംഗ് തിരഞ്ഞെടുത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് ഓസ്ട്രേലിയയുടെ അന്തിമ ഇലവനില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കും.

ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ജേസണ്‍ റോയ്, ജോ റൂട്ട്, ജോ ഡെന്‍ലി, ജോസ് ബ‍ട്‍ലര്‍, ബെന്‍ സ്റ്റോക്സ്, ജോണി ബൈര്‍സ്റ്റോ, ക്രിസ് വോക്സ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട് ബ്രോഡ്, ജാക്ക് ലീഷ്

ഓസ്ട്രേലിയ: കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യൂ വെയഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്

Previous articleനിലയുറപ്പിച്ച മെന്‍ഡിസെനയും പുറത്താക്കി അജാസ് പട്ടേല്‍, ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം
Next articleസനിയോളൊ എങ്ങും പോകില്ല, റോമയിൽ യുവതാരത്തിന് പുതിയ കരാർ