അഫ്ഗാനിസ്താൻ ജനുവരിയിൽ ഇന്ത്യക്ക് എതിരെ പരമ്പര കളിക്കും

Newsroom

Picsart 23 11 22 00 20 28 604
Download the Fanport app now!
Appstore Badge
Google Play Badge 1

2024 ജനുവരിയിൽ അഫ്ഗാനിസ്താൻ ഇന്ത്യയിൽ എത്തും. മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കായാൺ അഫ്ഗാനിസ്ഥാൻ ഇന്ത്യയിൽ പര്യടനം നടത്തുന്നത്‌. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) ഈ പരമ്പര ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇന്ത്യ 23 11 22 00 21 07 765

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഒരു പരമ്പരയിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്. പരമ്പരയിലെ ആദ്യ മത്സരത്തിന് മൊഹാലി പിസിഎ സ്റ്റേഡിയം വേദിയാകും. ജനുവരി 14ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം. മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ജനുവരി 17ന് ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും.