കരീബിയൻ പ്രീമിയർ ലീഗിൽ തിളങ്ങിയവർക്ക് അവസരം നൽകി വെസ്റ്റിൻഡീസ് ടീം

അഫ്ഗാനിസ്താന് എതിരായുള്ള മത്സരങ്ങൾക്കായുള്ള സ്ക്വാഡ് വെസ്റ്റിൻഡീസ് പ്രഖ്യാപിച്ചു. ഇന്ത്യയിൽ വെച്ച് മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വി20യും ഒരു ടെസ്റ്റുമാണ് വെസ്റ്റിൻഡീസും അഫ്ഗാനിസ്താനും കളിക്കുന്നത്. കരീബിയൻ പ്രീമിയർ ലീഗിൽ തിളങ്ങിയവരെ പരിഗണിച്ചാണ് വെസ്റ്റിൻഡീസ് ടീമിനെ തിരഞ്ഞെടുത്തത്. ടൂർണമെന്റിൽ കൂടുതൽ റൺസ് എടുത്ത‌ ബ്രാൻഡൻ കിംഗും, കൂടുതൽ വിക്കറ്റ് എടുത്ത ഹെയ്ഡൻ വാൽഷ് ജൂനിയറും ആദ്യമായി വെസ്റ്റിൻഡീസ് ടീമിൽ എത്തി.

ലെൻഡി സിമ്മൺസും 2017ന് ശേഷം ആദ്യമായി സ്ക്വാഡിൽ എത്തിയിട്ടുണ്ട്. വെറ്ററൻ താരങ്ങളായ ഗെയ്ല്, ബ്രാവോ എന്നിവർക്ക് അവസരം ലഭിച്ചിട്ടില്ല. ഏകദിന മത്സരങ്ങളിലും ട്വി20 മത്സരങ്ങളിലും പൊള്ളാർഡ് ആകും ടീമിനെ നയിക്കുക. ടെസ്റ്റിൽ ഹോൾഡർ ആകും നായകൻ.

T20I squad: Kieron Pollard (c), Nicholas Pooran, Evin Lewis, Shimron Hetmyer, Sherfane Rutherford, Brandon King, Fabian Allen, Jason Holder, Hayden Walsh Jr., Lendl Simmons, Khary Pierre, Sheldon Cottrell, Denesh Ramdin, Kesrick Williams, Alzarri Joseph.

ODI squad: Kieron Pollard (c), Shai Hope, Evin Lewis, Shimron Hetmyer, Sunil Ambris, Nicholas Pooran, Brandon King, Roston Chase, Jason Holder, Hayden Walsh Jr., Khary Pierre, Sheldon Cottrell, Keemo Paul, Alzarri Joseph, Romario Shepherd.

Test squad: Jason Holder (c), Shai Hope, John Campbell, Kraigg Brathwaite, Shimron Hetmyer, Shamrah Brooks, Roston Chase, Shane Dowrich, Sunil Ambris, Jomel Warrican, Rahkeem Cornwall, Kemar Roach, Keemo Paul, Alzarri Joseph

Previous articleസോഷ്യൽ മീഡിയ ഹാക്ക് ചെയ്യപ്പെട്ടു, മാപ്പ് പറഞ്ഞ് വാട്സൺ
Next articleസംസ്ഥാന ജൂനിയർ ഫുട്ബോൾ ഒക്ടോബർ 29 മുതൽ മലപ്പുറത്ത്