സോഷ്യൽ മീഡിയ ഹാക്ക് ചെയ്യപ്പെട്ടു, മാപ്പ് പറഞ്ഞ് വാട്സൺ

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ മാപ്പ് പറഞ്ഞ് മുൻ ഓസ്‌ട്രേലിയൻ താരം ഷെയിൻ വാട്സൺ. കഴിഞ്ഞ ദിവസമാണ് വാട്സന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുകയും മോശം ചിത്രങ്ങൾ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെടുകയും ചെയ്തത്. തുടർന്നാണ് ആരാധകരോട് മാപ്പ് പറഞ്ഞ് താരം രംഗത്തെത്തിയത്.

താരത്തിന്റെ ട്വിറ്റെർ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. രണ്ടു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും കൂടി താരത്തിന് 2 മില്യണിൽ അധികം ആരാധകർ പിന്തുടരുന്നുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് ഷെയിൻ വാട്സൺ. ഓസ്‌ട്രേലിയക്ക് വേണ്ടി 59 ടെസ്റ്റ് മത്സരങ്ങളും 190 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് വാട്സൺ.