സംസ്ഥാന ജൂനിയർ ഫുട്ബോൾ ഒക്ടോബർ 29 മുതൽ മലപ്പുറത്ത്

45ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിന് ഇത്തവണ മലപ്പുറം ആതിഥ്യം വഹിക്കും. ഒക്ടോബർ 29 മുതൽ കോട്ടപ്പടി ഗ്രൗണ്ടിൽ വെച്ചാണ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കുക. നാലു ഗ്രൂപ്പുകളിലായി കേരളത്തിലെ 14 ജില്ലകളും ടൂർണമെന്റിൽ പങ്കെടുക്കും. രാവിലെ രണ്ട് മത്സരങ്ങളും വൈകിട്ട് രണ്ട് മത്സരങ്ങളുമായാകും ടൂർണമെന്റ് നടക്കുക. 35 മിനുട്ട് വീതമുള്ള രണ്ട് പകുതികളായായിരിക്കും മത്സരം. മലപ്പുറം ആണ് ജൂനിയ്ർ ഫുട്ബോളിൽ നിലവിലെ ചാമ്പ്യന്മാർ.

ഗ്രൂപ്പ് എ : വയനാട്, കോട്ടയം, കണ്ണൂർ, തിരുവനന്തപുരം

ഗ്രൂപ്പ് ബി : എറണാകുളം, കാസർഗോഡ്, ഇടുകി, കൊല്ലം

ഗ്രൂപ്പ് സി :
കോഴിക്കോട്, പത്തനംതിട്ട, തൃശ്ശൂർ

ഗ്രൂപ്പ് ഡി :

മലപ്പുറം, പാലക്കാട്, ആലപ്പുഴ