CricketFeatured

സന്നാഹ മത്സരത്തിൽ വലിയ വിജയവുമായി അഫ്ഗാനിസ്ഥാന്‍

Afg

ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ 61 റൺസിന്റെ വിജയവുമായി അഫ്ഗാനിസ്ഥാന്‍. ഇന്ന് ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ സ്കോട്ലാണ്ടിനെ ആണ് അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 184/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സ്കോട്ലാന്‍ഡ് 123 റൺസിന് ഓള്‍ഔട്ട് ആയി.

84 റൺസ് നേടിയ ദാര്‍വിഷ് റസൂലിയും 36 റൺസ് നേടിയ ഇബ്രാഹിം സദ്രാനും 34 റൺസ് നേടിയ മൊഹമ്മദ് നബിയും ആണ് അഫ്ഗാനിസ്ഥാന് വേണ്ടി തിളങ്ങിയത്. സ്കോട്‍ലാന്‍ഡിന് വേണ്ടി ജാക്ക് ജാര്‍വിസും മാര്‍ക്ക് വാട്ടും രണ്ട് വീതം വിക്കറ്റ് നേടി.

സ്കോട്‍ലാന്‍ഡ് ബാറ്റിംഗിൽ 21 റൺസ് നേടിയ മൈക്കൽ ജോൺസും മാത്യു ക്രോസ്സും ടോപ് സ്കോറര്‍മാരായപ്പോള്‍ ബ്രണ്ടന്‍ മക്മുല്ലന്‍ 20 റൺസ് നേടി പുറത്തായി. അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമര്‍സായി മൂന്നും സിയൗര്‍ റഹ്മന്‍ ഷരീഫി, മൊഹമ്മദ് നബി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.