രണ്ടാം ഇന്നിംഗ്സിലും വലിയ മാറ്റമില്ലാതെ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ്

Zimbabwe

119 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ സിംബാബ്‍വേയ്ക്ക് അബു ദാബി ടെസ്റ്റില്‍ മുന്‍തൂക്കം. രണ്ടാം ദിവസം ചായ സമയത്ത് ടീമുകള്‍ പിരിയുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ 49/6 എന്ന നിലയില്‍ ആണ്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ 4 വിക്കറ്റ് കൈവശമുള്ള അഫ്ഗാനിസ്ഥാന്‍ 70 റണ്‍സ് കൂടി നേടേണം.

23 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാന്‍ ആണ് അഫ്ഗാനിസ്ഥാനായി ക്രീസിലുള്ളത്. അസ്ഗര്‍ അഫ്ഗാന്‍ 14 റണ്‍സ് നേടി പുറത്തായി. മറ്റാര്‍ക്കും തന്നെ രണ്ടക്ക സ്കോറിലേക്ക് എത്തുവാന്‍ സാധിച്ചില്ല. സിംബാബ്‍വേയ്ക്ക് വേണ്ടി വിക്ടര്‍ ന്യൗച്ചി മൂന്നും ബ്ലെസ്സിംഗ് മുസറബാനി രണ്ട് വിക്കറ്റും നേടി.