വീണ്ടും പൂജ്യത്തിന് പുറത്തായി അബ്ദുള്‍ മാലിക്ക്, താരം മറക്കാനാഗ്രഹിക്കുന്ന ടെസ്റ്റ് അരങ്ങേറ്റം

Afghanistan

അഫ്ഗാനിസ്ഥാന് വേണ്ടി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അബ്ദുള്‍ മാലിക്ക് രണ്ടാം ഇന്നിംഗ്സിലും പൂജ്യത്തിന് പുറത്ത്. ഇതോടെ അരങ്ങേറ്റ ടെസ്റ്റില്‍ ഇരു ഇന്നിംഗ്സിലും പൂജ്യത്തിന് പുറത്താകുന്ന ചെറിയ പട്ടികയിലേക്ക് അബ്ദുള്‍ മാലിക്ക് ചേര്‍ക്കപ്പെട്ടു.

കെന്‍ റൂഥര്‍ഫോര്‍ഡ്(1985), സയ്യീദ് അന്‍വര്‍(1990), ഡിര്‍ക്ക് വില്‍ജോയന്‍(1998), രാജേന്ദ്ര ചന്ദ്രിക(2015) എന്നിവരാണ് അബ്ദുള്‍ മാലിക്കിന് മുമ്പ് ഇത്തരത്തില്‍ പുറത്തായത്.