ഷാൾക്കെയ്ക്ക് പുതിയ പരിശീലകൻ, ഒരു വർഷത്തിനിടയിലെ അഞ്ചാമത്തെ പരിശീലകൻ

Images (34)
- Advertisement -

ജർമ്മൻ ക്ലബായ ഷാൾക്കെ പുതിയ പരിശീലകനെ നിയമിച്ചു. അധികം പ്രശസ്തൻ അല്ലാത്ത ദിമിത്രിയോസ് ഗ്രമോസിസ് ആണ് പരിശീലകനായി എത്തിയിരിക്കുന്നത്. ഗ്രീക്ക് സ്വദേശിയ ഗ്രമോസിസ് ബുണ്ടസ് ലീഗയിൽ കളിച്ച് പരിചയമുള്ള ആളാണ്. എന്നാൽ പരിശീലകൻ എന്ന നിലയിൽ വലിയ പരിചയ സമ്പത്ത് 42കാരനായ ഗ്രാമോസിസിന് ഇല്ല.

മുൻ പരിശീലകനായ ക്രിസ്റ്റ്യൻ ഗ്രോസിനെ കഴിഞ്ഞ ആഴ്ച ഷാൽക്കെ പുറത്താക്കിയിരുന്നു. അവസാന ഒരു വർഷത്തിൽ നിരവധി പരിശീലകരെയാണ് ഷാൽക്കെ പുറത്താക്കി കഴിഞ്ഞത്. മാനുവൽ ബോം, ഹബ് സ്റ്റീവൻസ്, വാഗ്നർ എന്നിവരെല്ലാം ഈ അവസാന വർഷത്തിൽ ഷാൽക്കെ പരിശീലക സ്ഥാനത്ത് എത്തി. ലീഗിൽ ഇപ്പോൾ 23 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഒരു ജയം മാത്രമേ ഷാൽക്കെയ്ക്ക് സ്വന്തമാക്കാൻ ആയളൂ. 9 പോയിന്റുമായി അവസാന സ്ഥാനത്ത് നിൽക്കുന്ന ഷാൽക്കെ റിലഗേറ്റ് ആകുമെന്ന് ഏതാണ്ട് ഉറപ്പാണ്.

Advertisement