സ്പിന്നർ അബ്രാർ അഹമ്മദിന് ആദ്യ ടെസ്റ്റ് നഷ്ടമാകും

Newsroom

Picsart 23 12 10 17 21 36 930
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് പാക്കിസ്ഥാന് വലിയ തിരിച്ചടിയേറ്റു. സ്പിന്നർ അബ്രാർ അഹമ്മദ് കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് പെർത്തിൽ നടന്ന പരമ്പര ഉദ്ഘാടന മത്സരത്തിൽ നിന്ന് പുറത്തായതായി പാകിസ്താൻ അറിയിച്ചു‌. സന്നാഹ മത്സരത്തിനിടെ വലതുകാലിന് ഏറ്റ പരിക്കാണ് അബ്രാറിന് തിരിച്ചടി ആയത്.

അബ്രാർ 23 12 10 17 22 00 837
ആദ്യ ടെസ്റ്റ് ഡിസംബർ 14ന് ആണ് ആരംഭിക്കുക. നിലവിൽ ഓസ്‌ട്രേലിയയിൽ പാകിസ്ഥാൻ ടീമിനൊപ്പമുള്ള മറ്റൊരു സ്പിന്നർ നൗമാൻ അലിയാണ്, ആദ്യ ടെസ്റ്റിൽ അബ്രാറിന്റെ പകരക്കാരനായി പിസിബി സാജിദ് ഖാനെ തിരഞ്ഞെടുത്തിട്ടുണ്ട്.

2022 ഡിസംബറിൽ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അബ്രാർ 6 ടെസ്റ്റുകളിൽ നിന്ന് 38 വിക്കറ്റുകൾ നേടിയിട്ടുണ്ട്.