അരങ്ങേറ്റത്തില്‍ ശതകം നേടി ആബിദ് അലി, സലീം ഇലാഹിയ്ക്കും ഇമാം-ഉള്‍-ഹക്കിനും ശേഷം മൂന്നാമത്തെ താരം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനു വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റ ശതകം നേടിയ മൂന്നാമത്തെ താരമായി ആബിദ് അലി. ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരെ 119 പന്തില്‍ നിന്ന് 112 റണ്‍സ് നേടിയ പ്രകടനമാണ് താരം പുറത്തെടുത്തത്. സലീം ഇലാഹിയ്ക്കും ഇമാം-ഉള്‍-ഹക്കിനും ശേഷം അരങ്ങേറ്റത്തില്‍ ശതകം നേടുന്ന മൂന്നാമത്തെ പാക് താരമെന്ന നേട്ടം ഇന്നലെ താരം സ്വന്തമാക്കി.

ആബിദിന്റെ ശതകത്തിനൊപ്പം 104 റണ്‍സുമായി മുഹമ്മദ് റിസ്വാനും പൊരുതി നോക്കിയെങ്കിലും പാക്കിസ്ഥാന് മത്സരത്തില്‍ ആറ് റണ്‍സ് തോല്‍വി വഴങ്ങാനായിരുന്നു വിധി.