ക്രിക്കറ്റ് സാധ്യമാകണമെങ്കില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം – ആരോണ്‍ ഫിഞ്ച്

- Advertisement -

ക്രിക്കറ്റിന്റെ മടങ്ങി വരവ് സാധ്യമാകണമെങ്കില്‍ ബോര്‍ഡുകളും താരങ്ങളും കാണികളുമെല്ലാം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ പരിമിത ഓവര്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. അത് ഐപിഎലിന് മാത്രമല്ല ക്രിക്കറ്റിന് പൊതുവായി നേരിടേണ്ടി വരുന്ന സാഹചര്യമാണെന്ന് ഫിഞ്ച് പറഞ്ഞു.

വിവിധ ബോര്‍ഡുകള്‍ക്കും ഇത്തരത്തില്‍ സാമ്പത്തിക ത്യാഗം നടത്തേണ്ടി വരും അപ്പോള്‍ താരങ്ങള്‍ക്കും അതില്‍ ചെറിയൊരു പങ്ക വഹിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ഫിഞ്ച് പറഞ്ഞു. ബോര്‍ഡും താരങ്ങളും മാത്രമല്ല ക്രിക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന വളരെ അധികം ആളുകള്‍ ഇത്തരത്തില്‍ ത്യാഗം സഹിക്കേണ്ടതായിട്ടുണ്ടെന്നും ഫിഞ്ച് വ്യക്തമാക്കി.

Advertisement