ഷാർദുൽ താക്കൂർ പുറത്തുപോയി പരിശീലനം നടത്തിയതിൽ ബി.സി.സി.ഐക്ക് അതൃപ്തി

- Advertisement -

ബി.സി.സി.ഐയുടെ അനുമതിയില്ലതെ പുറത്തുപോയി മുംബൈ ഫാസ്റ്റ് ബൗളർ ഷാർദുൽ താക്കൂർ പരിശീലനം നടത്തിയതിൽ ബി.സി.സി.ഐക്ക് അതൃപ്തി. ബോർഡിന്റെ അനുമതിയില്ലാതെ താരം പുറത്തുപോയി പരിശീലനം നടത്തിയത് നിർഭാഗ്യകരമായെന്ന് ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.

നേരത്തെ കേന്ദ്ര സർക്കാർ ലോക്ക് ഡൗണിൽ ഇളവ് വരുത്തിയതോടെയാണ് താക്കൂർ പുറത്തുപോയി പരിശീലനം നടത്തിയത്. എന്നാൽ ബി.സി.സി.ഐയുമായി കരാർ ഉള്ള താരമായ ഷാർദുൽ താക്കൂർ അനുമതിയില്ലാതെ പുറത്തുപോയി പരിശീലനം നടത്തിയതാണ് ബി.സി.സി.ഐ അതൃപ്തിയായത്.

ബി.സി.സി.ഐയുടെ ഗ്രേഡ് സി കോൺട്രാക്ട് ഉള്ള താരമാണ് ഷാർദുൽ താക്കൂർ. അതെ സമയം മറ്റു മുംബൈ സ്വദേശികളായ രോഹിത് ശർമ്മ, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ എന്നിവർ പരിശീലനം പുനരാരംഭിച്ചിരുന്നില്ല.

Advertisement