ഇന്ത്യക്ക് ഗംഭീര തുടക്കം, ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ പതറുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാലാം ടെസ്റ്റിൽ ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് പതറുകയാണ്. കളി 15 ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ഉള്ളത്. ഓപ്പണർമാരെയും ഒപ്പം ക്യാപ്റ്റൻ റൂട്ടിനെയും ഇംഗ്ലണ്ടിന് നഷ്ടമായി. ഓപ്പണർമാരെ രണ്ടു പേരെയും വീഴ്ത്തിയത് അക്സർ പട്ടേലാണ്‌. സാക് ക്രോലി 9 റൺസുമായും സിബ്ലി 2 റൺസുമായും കളം വിട്ടു.

സിറാജാണ് റൂട്ടിനെ പുറത്താക്കിയത്. സിറാജിന്റെ മനോഹരമായ ലൈനിൽ പതറിയ റൂട്ട് വിക്കറ്റിന് മുന്നിൽ കുരുങ്ങുക ആയിരുന്നു. ആകെ 5 റൺസാണ് റൂട്ട് എടുത്തത്‌. ഇപ്പോൾ ബെൻ സ്റ്റോക്സും ബെയർസ്റ്റോവും ആണ് ക്രീസിൽ ഉള്ളത്.