ജെഫ് കുക്കില്‍ നിന്ന് ചുമതലയേറ്റെടുക്കുവാന്‍ മാര്‍ക്കസ് നോര്‍ത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഡര്‍ഹം കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയി മുന്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ മാര്‍ക്കസ് നോര്‍ത്ത് എത്തുന്നു. ഇന്നാണ് കൗണ്ടി ഈ തീരുമാനം പുറത്ത് വിട്ടത്. 27 വര്‍ഷത്തെ ക്ലബ്ബിന്റെ സേവനത്തിനു ശേഷം വിട പറയാനൊരുങ്ങുന്ന നിലവിലെ ഡയറക്ടര്‍ ജെഫ് കുക്കില്‍ നിന്നാണ് നോര്‍ത്ത് ഈ ചുമതല ഏറ്റെടുക്കുന്നത്. ഒക്ടോബര്‍ 1നു പുതിയ ചുമതല നോര്‍ത്ത് ഏറ്റെടുക്കുമെന്നാണ് അറിയുന്നത്.

2004 ഡര്‍ഹമിന്റെ വിദേശ സൈനിംഗ് ആയി ക്ലബ്ബിലെത്തിയ താരം കൗണ്ടിയ്ക്കായി 4 ശതകങ്ങള്‍ നേടിയിരുന്നു. ഗ്ലാമോര്‍ഗനെതിരെ നേടിയ 219 റണ്‍സാണ് ടീമിനു വേണ്ടിയുള്ള നോര്‍ത്തിന്റെ ഉയര്‍ന്ന സ്കോര്‍. മറ്റു പല കൗണ്ടികള്‍ക്ക് വേണ്ടിയും കളിച്ചിട്ടുള്ള നോര്‍ത്ത് ഓസ്ട്രേലിയയ്ക്കായി അഞ്ച് അന്താരാഷ്ട്ര ശതകങ്ങള്‍ നേടിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ഇംഗ്ലണ്ടിനെതിരെ 2009 ആഷസിലായിരുന്നു.