Champions League

പ്രധാന താരങ്ങൾ ഇല്ലാതെ റയൽ മാഡ്രിഡ് റഷ്യയിൽ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനായി റഷ്യയിലേക്ക് പോയ റയൽ മാഡ്രിഡ് സ്ക്വാഡിൽ പ്രമുഖരില്ല. റയൽ മാഡ്രിഡിന്റെ ആദ്യ ഇലവനിലെ സ്ഥിരം സാന്നിദ്ധ്യങ്ങളായ നാലു താരങ്ങൾ ഇല്ലാതെയാണ് റയൽ മാഡ്രിഡ് റഷ്യയിൽ എത്തിയത്. ക്യാപ്റ്റൻ സെർജിയോ റാമോസ്, വെയിൽസ് താരം ബെയ്ല്, ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് മാർസെലോ, സ്പാനിഷ് താരം ഇസ്കോ എന്നിവർ റയൽ സ്ക്വാഡിൽ ഇല്ല.

കഴിഞ്ഞ കളിയിൽ ഏറ്റ പരിക്ക് കാരണമാണ് സെർജിയോ റാമോസും, ബെയ്ലും സ്ക്വാഡിൽ ഇല്ലാത്തത്. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ റാമോസിന് തലക്ക് പരിക്കേറ്റിരുന്നു. ബെയ്ല് പരിക്കേറ്റ് കളിയുടെ പകുതിയിൽ വെച്ച് കളം വിടുകയും ചെയ്തിരുന്നു. സി എസ് കെ എ മോസ്കോയ്ക്ക് എതിരെയാണ് റയലിന്റെ മത്സരം.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ റോമയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് തോല്പ്പിച്ചിരുന്നു.