U-16 ഏഷ്യാകപ്പ്; ഉത്തര കൊറിയയെ അട്ടിമറിച്ച് താജികിസ്താൻ സെമിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലേഷ്യയിൽ നടക്കുന്ന അണ്ടർ 16 ഏഷ്യാ കപ്പിൽ തജാകിസ്ഥാൻ സെമിയിൽ. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ ഉത്തര കൊറിയയെ അട്ടിമറിച്ചാണ് താജികിസ്ഥാൻ സെമിയിലേക്ക് കടന്നത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു തജാകിസ്ഥാന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. താജികിസ്താനായി സൊയിറോവും, കൊറിയക്കായി റി ഹുനുമാണ് ഗോൾ നേടിയത്. പെനാൾട്ടി ഷൂട്ടൗട്ട് 4-2 എന്ന സ്കോറിനാണ് താജികിസ്താൻ ജയിച്ചത്.

ഇന്ത്യ ഇന്ന് ദക്ഷിണ കൊറിയയെ തോൽപ്പിച്ച് സെമിയിൽ എത്തുകയാണെങ്കിൽ താജികിസ്താൻ ആകും എതിരാളികൾ.