Champions LeagueFeatured

ചാമ്പ്യൻസ് ലീഗ്, ആദ്യ പാദ സെമിയിൽ പിഎസ്ജിയെ തോൽപ്പിച്ച് ഡോർട്മുണ്ട്

യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം സെമിയിൽ ആദ്യപാദത്തിൽ ബൊറൂസിയ ഡോർട്മുണ്ട് പി എസ് ജിയെ പരാജയപ്പെടുത്തി. ഇന്ന് ജർമ്മനിയിൽ സിഗ്നൽ ഇടൂണ പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഡോർട്മുണ്ടിന്റെ വിജയം. ഇന്ന് മത്സരത്തിന്റെ ആദ്യ പകുതിയിൽ മുപ്പത്തിനാലാം മിനിറ്റിൽ നിക്ലസ് ഫുൾകർഗിന്റെ ഗോളാണ് വിജയഗോളായി മാറിയത്.

പിഎസ്ജി 24 05 02 02 20 11 454

പി എസ് ജി മത്സരത്തിലേക്ക് തിരിച്ചുവരാൻ ഏറെ ശ്രമിച്ചുവെങ്കിലും അവർക്ക് ഒരു ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയിൽ അവസാനം പി എസ് ജിയുടെ 2 ഗോൾ ശ്രമങ്ങൾ പോസ്റ്റിൽ മടങ്ങുന്നത് കാണാനായി. ഡോർട്മുണ്ടിനായി ഇന്ന് സാഞ്ചോ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

ഇനി അടുത്ത ആഴ്ച രണ്ടാം പാദം മത്സരം പാരിസിൽ വച്ച് നടക്കും.