BadmintonFeatured

ഡാകർ യൂത്ത് ഒളിമ്പിക്സ് ബാഡ്മിന്റൺ സെമിഫൈനലിൽ കടന്ന് തൻവി പത്രി; ചരിത്ര നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം

Resizedimage 2026 11 04 19 05 39 6916[1]

ഡാകർ 2026 യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യക്കായി അവിസ്മരണീയമായ പുതിയൊരു ചരിത്ര നേട്ടം കൂടി. വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി 15-കാരിയായ തൻവി പത്രി സെമിഫൈനലിലേക്ക് യോഗ്യത നേടി. യൂത്ത് ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ബാഡ്മിന്റൺ വ്യക്തിഗത ഇനത്തിൽ സെമിഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ഷട്ട്ലർ എന്ന ബഹുമതി ഇതോടെ തൻവി സ്വന്തമാക്കി.

ടൂർണമെന്റിലെ മൂന്നാം സീഡായ തൻവി, ഏഴാം സീഡായ തായ്‌ലാൻഡിന്റെ കുങ്ക്‌കേവ് കകാനിങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ത തകർത്തുവിട്ടത്. 21-17, 21-13 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ യുവതാരത്തിന്റെ ഏകപക്ഷീയമായ വിജയം.യൂത്ത് ഒളിമ്പിക്സിന്റെ ചരിത്രത്തിൽ എച്ച്. എസ്. പ്രണോയ്, ലക്ഷ്യ സെൻ എന്നിവർക്ക് ശേഷം ബാഡ്മിന്റൺ സെമിയിലെത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് തൻവി.

ഇന്നുരാത്രി നടക്കുന്ന നിർണായക സെമിഫൈനൽ പോരാട്ടത്തിൽ ജപ്പാന്റെ യുസുനോ വതനാബെയാണ് തൻവിയുടെ എതിരാളി.അതേസമയം, പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ ദേവ് രൂപരേലിയ ചൈനീസ് താരത്തോട് പോരാടി തോറ്റു (22-24, 10-21) പുറത്തായി.