ചൈന മാസ്റ്റേഴ്സ് സെമിഫൈനലിൽ കടന്ന് സാത്വിക്-ചിരാഗ്
![Resizedimage 2026 09 04 18 48 28 4780[1]](https://fanport.in/wp-content/uploads/2026/09/ResizedImage_2026-09-04_18-48-28_47801.avif)
ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ വമ്പൻ പോരാട്ട വീര്യവുമായി ഇന്ത്യയുടെ സൂപ്പർ ജോഡിയായ സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ ഡെന്മാർക്കിന്റെ കിം അസ്ട്രപ്പ് – ആന്റെർസ് രാസ്മുസെൻ സഖ്യത്തെ കീഴടക്കിയാണ് ഇന്ത്യൻ സഖ്യത്തിന്റെ മുന്നേറ്റം. മൂന്ന് ഗെയിം നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് സാത്വിക്-ചിരാഗ് സഖ്യം വിജയം തൊട്ടത്. സ്കോർ: 21-13, 16-21, 21-18.
തീരുമാനകമായ മൂന്നാം ഗെയിമിൽ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യൻ സഖ്യം മത്സരം സ്വന്തമാക്കിയത്. മൂന്നാം ഗെയിമിന്റെ ഭൂരിഭാഗം സമയത്തും 5-9, 10-14, 14-17 എന്നിങ്ങനെ പോയിന്റുകളിൽ പിന്നിലായിരുന്ന സാത്വികും ചിരാഗും ഒടുവിൽ തകർപ്പൻ പോയിന്റുകൾ നേടി മത്സരം തങ്ങൾക്ക് അനുകൂലമാക്കുകയായിരുന്നു. ഈ തകർപ്പൻ ജയത്തോടെ ടൂർണമെന്റിലെ കിരീടപ്രതീക്ഷകൾ സജീവമാക്കാൻ ഇന്ത്യൻ സഖ്യത്തിന് സാധിച്ചു.