BadmintonFeatured

ലോക 9-ാം നമ്പർ താരത്തെ തകർത്ത് കിഡംബി ശ്രീകാന്ത്; ചൈന മാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ

Resizedimage 2026 09 03 11 55 17 0573[1]

ചൈന മാസ്റ്റേഴ്സ് സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ വൻ അട്ടിമറിയോടെ ഇന്ത്യയുടെ പരിചയസമ്പന്നനായ താരം കിഡംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ലോക 9-ാം നമ്പർ താരവും ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവുമായ കാനഡയുടെ വിക്ടർ ലൈയെയാണ് ശ്രീകാന്ത് തകർത്തത്.

നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ അവിസ്മരണീയ വിജയം. ആദ്യ റൗണ്ടിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിനെ പുറത്താക്കിയ വിക്ടർ ലൈക്കെതിരെ തുടക്കം മുതൽ മികച്ച മുന്നേറ്റം നടത്തിയ ശ്രീകാന്ത് 21-18, 21-19 എന്ന സ്കോറിനാണ് വിജയം പിടിച്ചെടുത്തത്. ക്വാർട്ടർ ഫൈനലിൽ ലോക 25-ാം നമ്പർ താരമായ ഹോങ്കോങ്ങിന്റെ ലീ ചിയുക് യിയുവാണ് ശ്രീകാന്തിന്റെ എതിരാളി.