Asian GamesFeatured

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീം സെമി ഫൈനലിൽ

ഏഷ്യൻ ഗെയിംസിലെ തങ്ങളുടെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഇന്ത്യ സെമിയിലേക്ക് മുന്നേറി. ഇന്ന് മഴ കാരണം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 173/2 എന്ന സ്കോർ ഇന്ത്യ മലേഷ്യക്ക് എതിരെ ഉയർത്തിയിരുന്നു. പക്ഷെ മറുപടി ബാറ്റിങിന് മലേഷ്യ ഇറങ്ങിയപ്പോൾ ആകെ രണ്ട് പന്ത് ആണ് എറിയാൻ ആയത്. അപ്പോഴേക്ക് മഴ എത്തി. തുടർന്ന് കളി ഉപേക്ഷിച്ചു. മെച്ചപ്പെട്ട റാങ്കിംഗ് ഉള്ളത് കൊണ്ട് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.

ഇന്ത്യ 23 09 21 11 33 44 870

ഓപ്പണിംഗ് ഇറങ്ങിയ സ്മൃതി മന്ദാനയും ഷഫാലി വർമയും ഇന്ന് മികച്ച തുടക്കം ഇന്ത്യക്ക് നൽകി. സ്മൃതി 16 പന്തിൽ നിന്ന് 27 റൺസ് അടിച്ചു.ഷഫാലി 39 പന്തിൽ നിന്ന് 67 റൺസ് അടിച്ച് ടോപ് സ്കോറർ ആയി. 5 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു ഷഫാലിയുടെ ഇന്നിങ്സ്. 29 പന്തിൽ നിന്ന് 47 റൺസുമായി ജമീമ റോഡ്രിഗസ് പുറത്താകാതെ നിന്നു. റിച്ച ഘോഷ് 7 പന്തിൽ നിന്ന് 23 റൺസും അടിച്ചു.