ബിഗ് ബാഷില്‍ തങ്ങളുട രണ്ടാം വിജയം കരസ്ഥമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ടോപ് ഓര്‍ഡറില്‍ 37 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസും 29 പന്തില്‍ 39 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലും കസറിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്.
ബെന്‍ ഡങ്ക്(16), നിക്ക് ലാര്ക്കിന്(15), ആന്‍ഡ്രേ ഫ്ലെച്ചര്‍(12) എന്നിവരും സ്റ്റാര്‍സ് നിരയില്‍ റണ്‍സ് കണ്ടെത്തുവാന്‍ ശ്രമിച്ചു. സിഡ്നി തണ്ടറിന് വേണ്ടി ഡാനിയേല്‍ സാംസ്, തന്‍വീര്‍ സംഗ, ക്രിസ് ഗ്രീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.
20 ഓവറില്‍ 147/9 എന്ന നിലയില്‍ സിഡ്നിയെ ഒതുക്കിയാണ് 22 റണ്‍സിന്റെ വിജയം മെല്‍ബേണ്‍ സ്റ്റാര്‍സ് നേടിയത്. അലെക്സ് ഹെയില്‍സ്-കാല്ലം ഫെര്ഗൂസണ് കൂട്ടുകെട്ടിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മാത്രമാണ് മത്സരത്തില്‍ സിഡ്നിയുടെ പ്രതീക്ഷയായി നിന്നത്.
ഫെര്ഗൂസണ് 54 റണ്‍സും ഹെയില്‍സ് 46 റണ്‍സും നേടി മടങ്ങിയ ശേഷം വലിയ വെല്ലുവിളിയുയര്‍ത്താതെ സിഡ്നി കീഴടങ്ങി. ലിയാം ഹാച്ചര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ തന്റെ നാലോവറില്‍ വെറും 10 റണ്‍സ് വിട്ട് നല്കി രണ്ട് വിക്കറ്റ് നേടിയ ആഡം സംപയാണ് കളിയിലെ താരം. ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റിന് രണ്ട് വിക്കറ്റ് ലഭിച്ചു.