ഖദീരയ്ക്ക് വീണ്ടും പരിക്ക്

- Advertisement -

യുവന്റസ് മധ്യനിര താരം സമി ഖദീരയ്ക്ക് വീണ്ടും പരിക്ക്. ഇന്നലെ പരിശീലനത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ഇന്നലെ കോപ്പ ഇറ്റാലിയ ഫൈനലിനായി ഒരുങ്ങുമ്പോൾ ആണ് ഖദീരയ്ക്ക് പരിക്കേറ്റത്. ഇന്നലെ ഫൈനലിൽ മാച്ച് സ്ക്വാഡിൽ ഖദീര ഉണ്ടായിരുന്നില്ല. പരിക്ക് എത്ര സാരമുള്ളതാണ് കൂടുതൽ സ്കാനുകൾക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.

ഈ സീസണിൽ മൂന്ന് മാസത്തോളം ഇതിനകം തന്നെ ഖദീര പരിക്ക് കാരണം പുറത്തിരുന്നിട്ടുണ്ട്. കാൽ മുട്ടിനേറ്റ പരിക്ക് ആയിരുന്നു അന്ന് പ്രശ്നമായത്. ഖദീരയുടെ യുവന്റസ് കരിയർ പരിക്കുകളാൽ നിറഞ്ഞതാണ്. എന്തായലും സീരി എ പുനരാരംഭിക്കുമൊഓൾ ഖദീര യുവന്റസിനൊപ്പം ഉണ്ടാകില്ല.

Advertisement