ഗ്രീന്‍-ടോപ് പിച്ചുകള്‍ ഒരുക്കുന്നത് പരിഗണിക്കുമെന്ന് ബംഗ്ലാദേശ് സെലക്ടര്‍ ഹബീബുള്‍ ബഷര്‍

- Advertisement -

കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ ഗ്രീന്‍ ടോപ് പിച്ചുകള്‍ ഒരുക്കുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് സെലക്ടര്‍ ഹബീബുള്‍ ബഷര്‍. ഉമിനീര്‍ വിലക്കിന് ശേഷം ഇത്തരം കാര്യങ്ങളിലൂടെ മത്സരത്തില്‍ ബാറ്റിനും ബോളിനും ഇടയിലുള്ള അകലം കുറയ്ക്കുവാനും തുല്യത ഉറപ്പുവരുത്തുവാനുമുള്ള ശ്രമമാണിതെന്നും ബഷര്‍ വ്യക്തമാക്കി.

പേസര്‍മാര്‍ക്കും തുല്യ പരിഗണന ലഭിയ്ക്കുന്നു എന്നുറപ്പാക്കുവാന്‍ ഇത്തരം സമീപനം സഹായിക്കുമെന്നാണ് കരുതുന്നതെന്ന് ഹബഷര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ കാര്യങ്ങളെ സമീപിക്കുന്നില്ലെങ്കില്‍ ബാറ്റ്സ്മാന്മാരുടെ ആധിപത്യം മാത്രമാവും ക്രിക്കറ്റില്‍ എന്നും മുന്‍ ബംഗ്ലാദേശ് താരം വ്യക്തമാക്കി.

ഇംഗ്ലണ്ടിനെ 2016ലും ഓസ്ട്രേലിയയെ 2017ലും നാട്ടില്‍ കീഴടക്കിയപ്പോള്‍ സ്പിന്‍ അനുകൂല ഡ്രൈ പിച്ചുകളാണ് ബംഗ്ലാദേശ് ഒരുക്കിയിരുന്നത്. അതിനാല്‍ തന്നെ ഇത്തരം പിച്ചുകളാണ് പൊതുവേ സൃഷ്ടിച്ച് പോന്നത്. എന്നാല്‍ അത്ര കരുത്തരല്ലാത്ത പേസ് ബൗളിംഗ് നിരയ്ക്ക് വേണ്ടി ഇത്തരം മാറ്റം വരുത്തുമ്പോള്‍ ബംഗ്ലാദേശിന്റെ കരുത്തായ സ്പിന്‍ ബൗളിംഗിനെ ഇത് എങ്ങനെ ബാധിക്കുമെന്നതാണ് ഉറ്റുനോക്കേണ്ടിയിരിക്കുന്നത്.

2019ല്‍ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ നാല് സ്പിന്നര്‍മാരെയാണ് ബംഗ്ലാദേശ നായകന്‍ ഷാകിബ് അല്‍ ഹസന്‍ കളിപ്പിച്ചത്. മത്സരം വിജയിപ്പിക്കുവാന്‍ എന്ത് ലൈനപ്പ് വേണമെങ്കിലും ആകാം എന്നായിരുന്നു അന്ന് ഷാക്കിബ് വ്യക്തമാക്കിയത്. അത് ബംഗ്ലാദേശ് പേസ് ബൗളര്‍മാരിലുള്ള വിശ്വാസക്കുറവാണ് സൂചിപ്പിക്കുന്നത്.

Advertisement