ചില ബംഗ്ലാദേശ് പേസര്‍മാരുടെ പ്രകടനത്തില്‍ തനിക്ക് പ്രതീക്ഷയുണ്ട് – ഓട്ടിസ് ഗിബ്സണ്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശ് പേസ് കരുത്ത് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് തന്റേതെന്ന് മാസങ്ങള്‍ക്ക് മുമ്പ് ബൗളിംഗ് കോച്ചായി ചുമതലയേറ്റപ്പോള്‍ ഓട്ടിസ് ഗിബ്സണ്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി പിച്ചുകളിലും ചില മാറ്റങ്ങള്‍ വരുത്തണമെന്ന് അന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഉമിനീര്‍ വിലക്ക് കൂടി വന്ന ശേഷം പേസ് ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാകുന്ന അവസ്ഥയില്‍ ചില മാറ്റങ്ങള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ഒരുങ്ങുന്നുവെന്നാണ് കേള്‍ക്കുന്നത്.

അതില്‍ ഒന്നാണ് ഗ്രീന്‍ ടോപ് പിച്ചുകള്‍ തയ്യാറാക്കുമെന്ന് പറഞ്ഞ ബംഗ്ലാദേശ് സെലക്ടര്‍ ഹബീബുള്‍ ബഷറിന്റെ പ്രതികരണം. ഇതിനോട് ചുവട് പിടിച്ച് ബംഗ്ലാദേശിന്റെ നിലവിലെ പേസര്‍മാരില്‍ ചിലരില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് ഗിബ്സണ്‍ പറയുകയായിരുന്നു. അന്താരാഷ്ട്ര ടീമിനൊപ്പവും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ പ്രകടനങ്ങളിലും താന്‍ ഇവരെ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഗിബ്സണ്‍ വ്യക്തമാക്കി.

മുസ്തഫിസുറിനെ പരിക്ക് അലട്ടുന്നില്ലെങ്കില്‍ 10 കിലോമീറ്റര്‍ സ്പീഡില്‍ താരത്തിന് പന്തെറിയാനാവും അത് പോലെ ഹസന്‍ മഹമ്മൂദ് ഭാവി ബംഗ്ലാദേശ് പേസര്‍ ആണെന്നാണ് തന്റെ വിലയിരുത്തലെന്നും ഓട്ടിസ് വ്യക്തമാക്കി. ഏകദേശം അഞ്ചോളം താരങ്ങളം 140ല്‍ പന്തെറിയുവാന്‍ കഴിയുന്നവരുണ്ട്.

അവര്‍ അവരുടെ ഫിറ്റ്നെസ്സിന് കൂടി പ്രാധാന്യം നല്‍കുകയാണെങ്കില്‍ ബംഗ്ലാദേശ് പേസ് ബൗളിംഗ് നിരയ്ക്ക് മുതല്‍ക്കൂട്ടാകുവാന്‍ പോകുന്നവരാണ് ഇവരെല്ലാം എന്ന് ഓട്ടിസ് വ്യക്തമാക്കി. അത് പോലെ തന്നെ കൂടുതല്‍ പുല്ലുള്ള വിക്കറ്റ് ലഭിയ്ക്കുന്ന സില്‍ഹെട്ടില്‍ ബംഗ്ലാദേശ് കൂടുതല്‍ മത്സരങ്ങള്‍ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഓട്ടിസ് വ്യക്തമാക്കി.

അത് ബംഗ്ലാദേശിനെ മൂന്ന് പേസര്‍മാരെ കളിപ്പിക്കുവാന്‍ സഹായിക്കും, ഇപ്പോള്‍ രണ്ട് പേസര്‍മാരെയും മൂന്ന് സ്പിന്നര്‍മാരെയുമാണ് ടീം പൊതുവേ കളിപ്പിക്കുന്നത്. നാട്ടില്‍ ടെസ്റ്റ് വിജയത്തിന് അത് ഉപകരിക്കുമെങ്കിലും പുറം രാജ്യങ്ങളില്‍ പോകുമ്പോള്‍ പേസര്‍മാര്‍ക്ക് തന്നെയാവും കളി വിജയിപ്പിക്കുവാനാകുക എന്നത് മറക്കരുതെന്നും ഓട്ടിസ് വ്യക്തമാക്കി.