ജോ ഡെന്‍ലി ആന്റിഗ്വയില്‍ അരങ്ങേറ്റം കുറിയ്ക്കും

ആന്റിഗ്വയില്‍ ഇംഗ്ലണ്ടിനു വേണ്ടി ജോ ഡെന്‍ലി അരങ്ങേറ്റം കുറിയ്ക്കും. ഇംഗ്ലണ്ടിനായി ഏകദിനങ്ങളും ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരം ആന്റിഗ്വയില്‍ അരങ്ങേറ്റം കുറിയ്ക്കുമെന്ന് ജോ റൂട്ട് പ്രഖ്യാപിക്കുകയായിരുന്നു. 12 അംഗ ടീമിനനെയാണ് ഇംഗ്ലണ്ട് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുകയാണ്. കീറ്റണ്‍ ജെന്നിംഗ്സിന്റെ മോശം ഫോമിനെ തുടര്‍ന്ന് താരത്തിനു പകരം ജോ ഡെന്‍ലി പ്പണിംഗ് റോളിലേക്ക് എത്തുമെന്നാണ് ജോ റൂട്ട് അറിയിച്ചിരിക്കുന്നത്. ആദില്‍ റഷീദിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ട് 12 അംഗ ടീം: റോറി ബേണ്‍സ്, ജോ ഡെന്‍ലി, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ജോസ് ബട്‍ലര്‍, ബെന്‍ സ്റ്റോക്സ്, മോയിന്‍ അലി, ബെന്‍ ഫോക്സ്, സാം കറന്‍, സ്റ്റുവര്‍ട് ബ്രോഡ്, ജിമ്മി ആന്‍ഡേര്‍സണ്‍, ജാക്ക് ലീഷ്