പാകിസ്ഥാനിൽ ഇംഗ്ലണ്ട് 7 ടി20 മത്സരങ്ങൾ കളിക്കും

Pakistanengland

അടുത്ത വർഷം ഇംഗ്ലണ്ട് പാകിസ്ഥാനിൽ 7 ടി20 മത്സരങ്ങൾ കളിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ടിന്റെ പാകിസ്ഥാൻ പര്യടനം റദ്ദ് ചെയ്തിരുന്നു. തുടർന്നാണ് ഇതിന് പകരം അടുത്ത വർഷം പരമ്പര കളിയ്ക്കാൻ ഇംഗ്ലണ്ട് സമ്മതം മൂളിയത്. അടുത്ത വർഷം സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ ആവും ഇംഗ്ലണ്ട് ടി20 പരമ്പരക്കായി പാകിസ്ഥാനിൽ എത്തുക.

നേരത്തെ നടക്കേണ്ടിയിരുന്ന പരമ്പരയിൽ ഇംഗ്ലണ്ട് 5 ടി20 മത്സരങ്ങൾ കളിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ അടുത്ത വർഷം നടക്കുന്ന പരമ്പരയിൽ 2 ടി20 മത്സരങ്ങൾ കൂടി കളിക്കാൻ ഇംഗ്ലണ്ട് സമ്മതം മൂളുകയായിരുന്നു. തുടർന്ന് ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി നവംബറിൽ വീണ്ടും പാകിസ്ഥാനിൽ എത്തും. പരമ്പരയിൽ 3 ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്.

Previous articleപ്രീക്വാര്‍ട്ടറിൽ കേരളത്തിന് എതിരാളികള്‍ ഹിമാച്ചൽ പ്രദേശ്
Next article“ഇത് പതിനൊന്ന് പേരുടെ ടീമല്ല, ലക്ഷങ്ങളുടെ വികാരമാണ്” , കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ പ്രൊമോ വീഡിയോ എത്തി