പ്രീക്വാര്‍ട്ടറിൽ കേരളത്തിന് എതിരാളികള്‍ ഹിമാച്ചൽ പ്രദേശ്

Kerala

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ പ്രീക്വാര്‍ട്ടറിൽ കേരളത്തിന് എതിരാളികള്‍ ഹിമാച്ചൽ പ്രദേശ്. ഇന്നലെ നടന്ന മത്സരത്തിൽ മധ്യ പ്രദേശിനെ അട്ടിമറിച്ചാണ് കേരളം പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്.

നവംബര്‍ 16ന് ആണ് ഹിമാച്ചലുമായുള്ള കേരളത്തിന്റെ മത്സരം. ഡല്‍ഹിയിലാണ് നോക്ക്ഔട്ട് ഘട്ട മത്സരങ്ങള്‍ നടക്കുക. മറ്റു പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളിൽ മഹാരാഷ്ട്രയും വിദര്‍ഭയും ഏറ്റുമുട്ടുമ്പോള്‍ കര്‍ണ്ണാടകയ്ക്ക് എതിരാളി സൗരാഷ്ട്ര ആണ്.

തമിഴ്നാട്, ബംഗാള്‍, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവര്‍ നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ക്വാര്‍ട്ടറിലെ ഒരു മത്സരം ഗുജറാത്തും ഹൈദ്രാബാദും ചേര്‍ന്നാണ്.

കേരളം പ്രീക്വാര്‍ട്ടര്‍ മത്സരം വിജയിച്ചാൽ ക്വാര്‍ട്ടറിൽ തമിഴ്നാട് ആണ് എതിരാളികള്‍.

Previous articleതനിക്ക് ടോപ് ഓര്‍ഡറിൽ എവിടെയും കളിക്കാനാകുമെന്ന് സെലക്ടര്‍മാരോട് അറിയിച്ചിട്ടുണ്ട് – ഉസ്മാന്‍ ഖവാജ
Next articleപാകിസ്ഥാനിൽ ഇംഗ്ലണ്ട് 7 ടി20 മത്സരങ്ങൾ കളിക്കും