കോവിഡ് ടെസ്റ്റിന് വേണ്ടി ബി.സി.സി.ഐ ചിലവാക്കുന്നത് 10 കോടി

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗ് നടത്തുന്നതിന്റെ ഭാഗമായി ടീം അംഗങ്ങൾക്കും ടൂർണമെന്റുമായി ബന്ധപെട്ടവർക്കും കോവിഡ് ടെസ്റ്റ് നടത്താൻ ബി.സി.സി.ഐ ചിലവാക്കുന്നത് 10 കോടിയോളം രൂപ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായി ബി.സി.സി.ഐ 20000ൽ അധികം ടെസ്റ്റുകൾ നടത്തുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ യു.എ.ഇയിലേക്ക് പോവുന്നതിന് മുൻപ് ടീം അംഗങ്ങൾ നടത്തിയ ടെസ്റ്റിന്റെ ചിലവുകൾ അതാത് ടീമുകൾ തന്നെയാണ് വഹിച്ചത്.

എന്നാൽ യു.എ.ഇയിൽ നടത്തുന്ന മുഴുവൻ ടെസ്റ്റുകളുടെ ചിലവുകൾ വഹിക്കുക ബി.സി.സി.ഐ ആണ്. ടൂർണമെന്റിന്റെ ഭാഗമായി കോവിഡ് ടെസ്റ്റുകൾ നടത്തുന്നതിന് വേണ്ടി മലയാളിയായ വി.പി ഷംസീറിന്റെ ഉടമസ്ഥതയിലുള്ള വി.പി.എസ് ഹെൽത്ത് കെയർ ആണ് ബി.സി.സി.ഐയെ സഹായിക്കുന്നത്. ഇതിന്റെ വേണ്ടി 75ൽ അധികം സ്റ്റാഫുകളെ കമ്പനി നിയോഗിച്ചിട്ടുണ്ട്. ഈ തൊഴിലാളികൾക്കായി ഹോട്ടലിൽ ബയോ സുരക്ഷ സംവിധാനം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ടീമുകൾ യു.എ.ഇയിൽ എത്തിയത് മുതൽ ഓഗസ്റ്റ് 28 വരെ 1988 കോവിഡ് ടെസ്റ്റുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.

Advertisement