11 മത്സരങ്ങൾ കൊണ്ട് ഫോർലാൻ ആദ്യ പരിശീലക ജോലിയിൽ നിന്ന് പുറത്ത്

- Advertisement -

ഉറുഗ്വേ ഇതിഹാസം ഫോർലാൻ തന്റെ പരിശീലകനായുള്ള ആദ്യ ജോലിയിൽ നിന്ന് പുറത്ത്. ഉറുഗ്വേയിലെ ഇതിഹാസ ക്ലബായ പെനറോളിന്റെ പരിശീലകനായിരുന്ന ഫോർലാനെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചിരിക്കുകയാണ്‌. ആകെ 11 മത്സരങ്ങൾ മാത്രമാണ് പെനറോൾ പരിശീലകനായി ഫോർലാൻ പൂർത്തിയാക്കിയത്. 11 മത്സരങ്ങളിൽ നാലു വിജയവും മൂന്ന് സമനിലയും മൂൻ പരാജയവുമായിരുന്നു ഫോർലാന്റെ പരിശീലകനായുള്ള പ്രകടനം.

ഫോർലാന്റെ പരിശീലകനായുള്ള കരിയറിലെ ആദ്യ ചുമതലയായിരുന്നു ഇത്. അവസാന സീസണിലെ ഉറുഗ്വേ ദേശീയ ലീഗ് ചാമ്പ്യന്മാർ ആയിരുന്നു പെനറോൾ. ഇതാണ് പെട്ടെന്ന് തന്നെ ഫോർലാനെ പുറത്താക്കാനുള്ള തീരുമാനത്തിൽ ക്ലബിനെ എത്തിച്ചത്. ഇതേ ക്ലബിന്റെ യൂത്ത് ടീമിലൂടെ ആയിരുന്നു ഫോർലാൻ വളർന്നു വന്നത്. 2015-16 സീസണിലും പെനറോളിനായി ഫോർലാൻ കഴിച്ചിരുന്നു.

ഉറുഗ്വേയ്ക്ക് വേണ്ടി 112 മത്സരങ്ങൾ കളിച്ചാണ് ഫോർലാൻ വിരമിച്ചത്. 2011ൽ ഉറുഗ്വേക്ക് ഒപ്പം കോപ അമേരിക്ക കിരീടവും നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്, അത്ലറ്റിക്കോ മാഡ്രിഡ്, വിയ്യാറയൽ, ഇന്റർ മിലാൻ പോലെ പ്രമുഖ ക്ലബ്ബുകൾക്കായും ഫോർലാൻ കളിച്ചിട്ടുണ്ട്.

Advertisement