Transfer

നുനോ ടവാരെസ് മാഴ്സെയിലേക്ക്

ആഴ്സണൽ ഫുൾബാക്ക് നുനോ ടവാരെസ് ലോണിൽ പോകും. ഫ്രഞ്ച് ക്ലബായ ഒളിമ്പിക് മാഴ്സെ നുനോ ടവാരെസിനെ ലോണിൽ സ്വന്തമാക്കും. ഇന്ന് താരം മെഡിക്കൽ പൂർത്തിയാക്കും. ഒരു വർഷത്തെ ലോണിൽ ആകും താരം മാഴ്സെയിൽ എത്തുന്നത്. ലോണിന് അവസാനം താരം ആഴ്സണലിലേക്ക് തന്നെ തിരികെ വരും. കഴിഞ്ഞ സീസണിൽ ബെൻഫികയിൽ നിന്നായിരുന്നു യുവ ഡിഫൻഡർ ആഴ്സണലിൽ എത്തിയത്.

22 കാരനായ ഡിഫെൻഡർ ആദ്യ സീസണിൽ ടിയേർനിക്ക് പിറകിൽ ആയിരുന്നു ആഴ്സണലിൽ സ്ഥാനം. കഴിഞ്ഞ സീസണിൽ ആകെ 28 മത്സരങ്ങൾ മാത്രമെ താരം കളിച്ചിരുന്നുള്ളൂ. ബെൻഫിക്ക യൂത്ത് ടീമിലൂടെ വളർന്ന താരമാണ്. 2019ൽ ആണ് താരം ബെൻഫികയ്ക്ക് ആയി അരങ്ങേറ്റം നടത്തിയത്.