മുൻ ബ്രിട്ടീഷ് ഒന്നാം നമ്പർ താരമായ യൊഹാന കോന്റ ടെന്നീസിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. സമീപകാലത്ത് തന്നെ വലക്കുന്ന കാൽ മുട്ടിനേറ്റ പരിക്ക് ആണ് 30 കാരിയായ താരത്തെ വിരമിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം. ലോക നാലാം നമ്പർ റാങ്കിൽ വരെ എത്തിയ താരമാണ് കോന്റ.
യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എത്തിയ കോന്റ മറ്റു മൂന്നു ഗ്രാന്റ് സ്ലാം സെമിഫൈനൽ കളിച്ച താരം കൂടിയാണ്. 4 ഡബ്യു.ടി. എ കിരീടങ്ങളും താരം നേടിയിട്ടുണ്ട്. കരിയറിൽ സംതൃപ്തി പ്രകടിപ്പിച്ച താരം തന്നെ ഇത്രയും കാലം പിന്തുണച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. സാമൂഹിക മാധ്യമം വഴിയാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.