വെമ്പ്ലിയിലും വിംബിൾഡണിലും ഞായാറാഴ്ച ഹൃദയം കൊണ്ട് കളിക്കും, ബരെറ്റിനിയെ അഭിനന്ദിച്ചു മാഞ്ചിനി

20210709 212418

ചരിത്രത്തിൽ ആദ്യമായി വിംബിൾഡൺ ഫൈനലിൽ എത്തിയ ഇറ്റാലിയൻ താരമായ മറ്റെയോ ബരെറ്റിനിയെ അഭിനന്ദിച്ചു ഇറ്റാലിയൻ ദേശീയ ഫുട്‌ബോൾ ടീം പരിശീലകൻ റോബർട്ടോ മാഞ്ചിനി. ഒപ്പം 45 വർഷത്തെ നീണ്ട ഇറ്റാലിയൻ കാത്തിരിപ്പിന് വിരാമമിട്ടു ഗ്രാന്റ് സ്‌ലാം ഫൈനലിൽ എത്തിയ പുരുഷ ടെന്നീസ് താരവുമാണ് മറ്റെയോ ബരെറ്റിനി.

സാമൂഹിക മാധ്യമത്തിൽ ബരെറ്റിനിയെ അഭിനന്ദിച്ച മാഞ്ചിനി, ലണ്ടനിൽ ഞായറാഴ്ച വെമ്പ്ലിയിൽ തങ്ങൾ യൂറോ കപ്പ് ഫൈനലിൽ ഹൃദയം കൊണ്ട് കളിക്കുമ്പോൾ അന്ന് തന്നെ വിംബിൾഡൺ സെന്റർ കോർട്ടിൽ ഇറങ്ങുന്ന ബരെറ്റിനിയും അങ്ങനെ തന്നെ പൊരുതും എന്നു കുറിച്ചു. ഫൈനലിൽ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടുമ്പോൾ വിംബിൾഡൺ ഫൈനലിൽ നൊവാക് ജ്യോക്കോവിച്ച് ആണ് മറ്റെയോ ബരെറ്റിനിയുടെ എതിരാളി. ലണ്ടനിൽ ഞായറാഴ്ച ഇറ്റലിയുടെ ദിനം ആവുമോ എന്നു കണ്ടറിയാം.

Previous articleവാൻ ഹാലിനെ തിരികെ കൊണ്ടുവരാൻ ഹോളണ്ട് ആലോചന
Next articleവരാനെ വരണേ! അപേക്ഷയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ