വാൻ ഹാലിനെ തിരികെ കൊണ്ടുവരാൻ ഹോളണ്ട് ആലോചന

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പരിശീലക സ്ഥാനത്ത് നിന്ന് ഫ്രാങ്ക് ഡി ബോറിനെ പുറത്താക്കിയ നെതർലന്റ്സ് പകരം പരിചയസമ്പത്ത് ഏറെയുള്ള വാൻ ഹാലിനെ തിരികെകൊണ്ടു വരാൻ സാധ്യത. ഇതിനായി ചർച്ചകൾ ആരംഭിച്ചതായാണ് വാർത്തകൾ. 2014ലെ ലോകകപ്പിൽ ഹോളണ്ടിനെ നയിച്ച വാൻ ഹാൽ അവരെ സെമി ഫൈനൽ വരെ എത്തിച്ചിരുന്നു. വാൻ ഹാലിനു കീഴിൽ മനോഹരമായ ഫുട്ബോൾ കളിക്കാനും അന്ന് നെതർലൻഡ്സിനായിരുന്നു.

ലോകകപ്പിനു ഒരു വർഷം മാത്രം ബാക്കിയിരിക്കെ ഒരു പുതിയ യുവ പരിശീലകനെ കൊണ്ടുവരാൻ നെതർലന്റ്സ് ആലോചിക്കുന്നില്ല. വിദേശ പരിശീലകരിലേക്കും അവർക്ക് കണ്ണില്ല. ഇപ്പോൾ ഒരു ക്ലബിന്റെയും ചുമതല ഇല്ലാത്ത വാൻ ഹാലിനെ 2022 ലോകകപ്പ് വരെയുള്ള കരാറിൽ കൊണ്ടുവരാൻ ആണ് ഹോളണ്ട് ആലോചിക്കുന്നത്. താനും രാജ്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് പരിഗണിക്കും എന്ന് അഭ്യൂഹങ്ങളോട് വാൻ ഹാൽ പ്രതികരിച്ചു. രണ്ടു തവണ ഹോളണ്ടിന്റെ പരിശീലകനായിട്ടുള്ള ആളാണ് വാൻ ഹാൽ. ബാഴ്സലോണ, അയാക്സ്, ബയേൺ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ പ്രമുഖ ക്ലബുകളെ ഒക്കെ പരിശീലിപ്പിക്കുകയും അവർക്കൊപ്പം കിരീടങ്ങൾ നേടിയിട്ടുമുണ്ട്.