വരാനെ വരണേ! അപേക്ഷയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫ്ർ ടാർഗറ്റായ റയൽ മാഡ്രിഡ് താരം വരാനെയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ആകെ യുണൈറ്റഡ് ആരാധകരുടെ അപേക്ഷകളായി നിറഞ്ഞിരിക്കുകയാണ്. ഫ്രഞ്ച് താരത്തോട് യുണൈറ്റഡിലേക്ക് വരാൻ ആവശ്യപ്പെടുകയാണ് ആരാധകർ. ഫ്രാൻസിനൊപ്പം ഉള്ള യൂറോ കപ്പ് യാത്ര അവസാനിച്ച വരാനെ ഇപ്പോൾ വെക്കേഷനിലാണ്.

വെക്കേഷന്റെ ഭാഗമായി വരാനെ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ ഒക്കെ താരത്തെ യുണൈറ്റഡിലേക്ക് ക്ഷണിച്ചു കൊണ്ടും സ്വാഗതം ചെയ്തു കൊണ്ടുമുള്ള കമന്റുകൾ ആണ്‌. സാഞ്ചോയെ ഇതിനകം തന്നെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ വരാനെയ്ക്കായി ശ്രമിക്കുകയാണ്. യുണൈറ്റഡ് ഡിഫൻസ് ശക്തമാക്കാൻ വരാനെയുടെ വരവ് കൊണ്ടാകും എന്നാണ് ക്ലബും ആരാധകരും കരുതുന്നത്.

സാഞ്ചോയും ഒരു സെന്റർ ബാക്കും ഒരു ഡിഫൻസീവ് മിഡ്ഫീൽഡറും യുണൈറ്റഡിന്റെ പ്രശ്നങ്ങൾ തീർക്കും എന്നാണ് ഫുട്ബോൾ നിരീക്ഷകർ കരുതുന്നത്. യുണൈറ്റഡ് ഇപ്പോൾ റയൽ മാഡ്രിഡിനോട് ഔദ്യോഗികമായി വരാനെയെ കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. താരം വെക്കേഷൻ കഴിഞ്ഞാൽ മാത്രമെ ഭാവി തീരുമാനിക്കുകയുള്ളൂ. യുണൈറ്റഡ് ആരാധകരുടെ ഈ സ്നേഹം താരത്തെ യുണൈറ്റഡിലേക്ക് വരാൻ പ്രേരിപ്പിക്കും എന്നും ആരാധകർ കരുതുന്നു.