സിറ്റിപാസിന് കാര്യമായ എന്തോ പ്രശ്നം ഉണ്ട്,സഹതാരങ്ങൾക്ക് എന്നെ ഇഷ്ടമാണ്,ആർക്കും സിറ്റിപാസിനെ ഇഷ്ടമല്ല ~ കിർഗിയോസ്

തന്നെ ബുള്ളി എന്നു വിളിച്ച സ്റ്റെഫനോസ് സിറ്റിപാസിന് മറുപടിയും ആയി ഓസ്‌ട്രേലിയൻ താരം നിക് കിർഗിയോസ്. താൻ സർക്കസ് ആണ് കാണിച്ചത് എന്ന വിമർശനത്തിന് മത്സരത്തിൽ സർക്കസ് കാണിച്ചത് സിറ്റിപാസ് ആയിരുന്നു എന്ന് കിർഗിയോസ് മറുപടി പറഞ്ഞു. സിറ്റിപാസിന് കാര്യമായ എന്തോ പ്രശ്നം ഉണ്ട് എന്നും താരം പറഞ്ഞു.

താൻ ബുള്ളിയാണ് എന്ന ആരോപണത്തിന് ടെന്നീസിൽ തന്നെ സഹതാരങ്ങൾക്ക് ഇടയിൽ കൂടുതൽ സുഹൃത്തുക്കൾ ഉള്ളതും ഇഷ്ടപ്പെടുന്നതും ആയ താരം ആണ് താൻ എന്നാണ് കിർഗിയോസ് മറുപടി പറഞ്ഞത്. ഒപ്പം ആർക്കും സിറ്റിപാസിനെ ഇഷ്ടമല്ല എന്നും താരം തുറന്നടിച്ചു. അത് തന്നെ എല്ലാം പറയുന്നുണ്ട് എന്നു കിർഗിയോസ് കൂട്ടിച്ചേർത്തു. തനിക്ക് ജയത്തിൽ നല്ല സംതൃപ്തി ഉണ്ടെന്നു പറഞ്ഞ കിർഗിയോസ് തുടർന്നുള്ള കളികളിലും നന്നായി കളിക്കും എന്ന പ്രത്യാശയും പങ്ക് വച്ചു.