വിംബിൾഡൺ ഒന്നാം റൗണ്ടിൽ അനായാസജയവുമായി നിലവിലെ വിംബിൾഡൺ ജേതാവും 5 സീഡുമായ ജർമ്മനിയുടെ ആഞ്ചലി കെർബർ. തന്റെ നാട്ടുകാരിയും 9 താമത്തെ വിംബിൾഡൺ കളിക്കുന്ന ലോക 65 റാങ്കുകാരി മരിയക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കെർബറിന്റെ ജയം. നിരവധി നല്ല മുഹൂർത്തങ്ങൾ പിറന്ന മത്സരത്തിൽ സെന്റർ കോർട്ടിൽ ആദ്യ സെറ്റിൽ മരിയ രണ്ട് സർവ്വീസുകൾ ബ്രൈക്ക് ചെയ്തപ്പോൾ 3 സർവ്വീസ് ബ്രൈക്ക് ചെയ്ത് മറുപടി കൊടുത്ത കെർബർ സെറ്റ് 6-4 നു സ്വന്തമാക്കി. രണ്ടാം സെറ്റിലും ഇരുതാരങ്ങളും സർവ്വീസ് നിലനിർത്താൻ പ്രയാസപ്പെട്ടപ്പോൾ മരിയയുടെ ചെറിയ ചെർത്ത്നിൽപ്പ് പക്ഷേ കെർബർ അധികം ബുദ്ധിമുട്ടാതെ മറികടന്നു. 6-3 നു സെറ്റും മത്സരവും കേരബറിന് സ്വന്തം. കടുത്ത എതിരാളികൾ ആണ് രണ്ടാം റൌണ്ട് മുതൽ കെർബറെ കാത്തിരിക്കുന്നത്.
നന്നായി വിയർക്കാതെ തന്നെയായിരുന്നു ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവ് ഓസ്‌ട്രേലിയൻ താരം ബാർട്ടിയുടെ ജയം. ചൈനീസ് താരം സെങ്ങിനെതിരെ 6-4 നു ആദ്യ സെറ്റ് നേടിയ ബാർട്ടി രണ്ടാം സെറ്റിൽ ചൈനീസ് താരത്തിന്റെ ആദ്യസെറ്റ് തന്നെ ബ്രൈക്ക് ചെയ്തു. പിന്നീട് ചൈനീസ് താരതത്തിനു ഒരവസരവും നൽകാതെ പൂർണ്ണ ആധിപത്യത്തോടെ കളിച്ച ബാർട്ടി 6-2 നു സെറ്റും മത്സരവും സ്വന്തമാക്കി. ഒന്നാം നമ്പർ കോർട്ടിൽ നടന്ന മത്സരത്തിൽ താൻ എന്ത് കൊണ്ട് ലോക ഒന്നാം നമ്പർ താരമായെന്നു പറയാതെ പറയുകയായിരുന്നു ബാർട്ടി.