“റൊണാൾഡോക്ക് ഒപ്പം കളിക്കാം എന്നത് തന്റെ തീരുമാനത്തെ സ്വാധീനിച്ചു “

പി എസ് ജി മിഡ്ഫീൽഡറായ റാബിയോ യുവന്റസിലേക്ക് എത്തിയതിൽ റൊണാൾഡോയുടെ സ്വാധീനമുണ്ടെന്ന് താരം വ്യക്തമാക്കി. യുവന്റസിലേക്ക് വന്നാൽ റൊണാൾഡോയുടെ ഒപ്പം കളിക്കാം എന്നത് തന്റെ തീരുമാനത്തെ സ്വാധീനിച്ചു എന്ന് റാബിയോ പറഞ്ഞു. റൊണാൾഡോയ്ക്ക് ഒപ്പം കളിക്കുന്ന സന്തോഷത്തോടൊപ്പം യുവന്റസിൽ വളർന്ന് വരുന്ന നല്ല യുവതാരങ്ങൾക്ക് ഒപ്പം കളിക്കാം എന്നതും സന്തോഷമാണെന്ന് റാബിയോ പറഞ്ഞു.

യുവന്റസിലേക്ക് വരുന്നതിന് മുമ്പ് പി എസ് ജിയിൽ വെച്ച് ബുഫണോട് ഒരുപാട് സംസാരിച്ചിരുന്നു എന്നും റാബിയോ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് നേടാൻ യുവന്റസിനെ സഹായിക്കൽ ആണ് ലക്ഷ്യം എന്നും റാബിയോ പറഞ്ഞു. ഫ്രീ ഏജന്റായാണ് റാബിയോ കഴിഞ്ഞ ദിവസം പി എസ് ജി വിട്ട് യുവന്റസിൽ എത്തിയത്. യുവന്റസിൽ 25ആം നമ്പർ ജേഴ്സി ആകും റാബിയോ അണിയുക.

Previous articleവിംബിൾഡൺ രണ്ടാം റൗണ്ടിൽ പ്രവേശിച്ച് കെർബറും ബാർട്ടിയും
Next articleസ്പാനിഷ് ഗോൾ കീപ്പറെ റാഞ്ചാൻ റോമ