ബ്രസീലിയൻ യുവ സ്‌ട്രൈക്കർ ഇനി ആഴ്സണലിൽ

പതിനെട്ട് വയസുകാരൻ യുവ സ്‌ട്രൈകറെ ടീമിൽ എത്തിച് ആഴ്സണൽ. ഗബ്രിയേൽ മാർട്ടിനെല്ലിയെയാണ് ഗണ്ണേഴ്‌സ് 6 മില്യൺ പൗണ്ട് നൽകി ബ്രസീലിയൻ ക്ലബ്ബായ ഇറ്റുവാണോ എഫ് സിയിൽ നിന്ന് എമിറേറ്റ്‌സിൽ എത്തിച്ചത്. 2022 വരെയുള്ള കരാറിലാണ് താരം ബ്രസീലിൽ നിന്ന് പ്രീമിയർ ലീഗിലേക്ക് എത്തുന്നത്.

2018 ൽ മാത്രം സീനിയർ അരങ്ങേറ്റം നടത്തിയ താരം ബ്രസീലിയൻ ഫുട്‌ബോളിൽ വളർന്ന് വരുന്ന യുവ താരങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്. 34 മത്സരങ്ങളിൽ നിന്ന് ക്ലബിനായി പത്ത് ഗോളുകൾ നേടിയിട്ടുണ്ട്. താരത്തെ ബ്രസീൽ സീനിയർ ടീമിനൊപ്പം ട്രെയിനിങ്ങിൽ പങ്കെടുക്കാൻ ബ്രസീൽ അധികൃതർ മെയ് മാസത്തിൽ ക്ഷണിച്ചിരുന്നു. സാവോ പോളോ ലീഗിൽ മികച്ച അരങ്ങേറ്റ താരത്തിന് ഉള്ള അവാർഡും താരം സ്വന്തമാക്കിയിരുന്നു.

Previous articleട്രാൻസ്ഫർ അപേക്ഷ നൽകി അർണോടോവിച്
Next articleവിംബിൾഡൺ രണ്ടാം റൗണ്ടിൽ പ്രവേശിച്ച് കെർബറും ബാർട്ടിയും