എംസിസിയെ എറിഞ്ഞിട്ട് രഞ്ജി സിസി, 6 വിക്കറ്റ് വിജയം

എംസിസി എ ടീമിനെ വെറും 90 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം ലക്ഷ്യം 14.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കി രഞ്ജി സിസി. ഇന്ന് മുരുഗന്‍ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന 26ാമത് അഖില കേരള സെലെസ്റ്റിയൽ ട്രോഫിയിലെ രണ്ടാം മത്സരത്തിലാണ് രഞ്ജി സിസിയുടെ ആധികാരിക വിജയം.

28 റൺസ് നേടിയ സൂര്യ ആണ് എംസിസിയുടെ ടോപ് സ്കോറര്‍. രഞ്ജി സിസിയ്ക്കായി അമൽ രമേഷ് അഞ്ചും പ്രണവ് സുഭാഷ് മൂന്നും വിക്കറ്റ് നേടി.

36 റൺസ് നേടിയ എകെ അര്‍ജ്ജുനും 29 റൺസ് നേടിയ നീൽ സണ്ണിയും ആണ് രഞ്ജിയുടെ വിജയം അനായാസമാക്കിയത്.