യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ട് മത്സരത്തിൽ അനായാസ ജയം നേടി പ്രമുഖ താരങ്ങൾ. സെർബിയൻ എതിരാളി ഓൽഗ പിന്മാറിയതോടെ മത്സരം കളിക്കാതെയാണ് നിലവിലെ ജേതാവും മൂന്നാം സീഡും ആയ നായോമി ഒസാക്ക മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. സീഡ് ചെയ്യാത്ത ക്രിസ്റ്റീനക്ക് എതിരെ അനായാസ ജയം ആണ് 12 സീഡ് ആയ സിമോണ ഹാലപ്പ് നേടിയത്. എതിരാളിയെ 5 തവണ ബ്രൈക്ക് ചെയ്ത ഹാലപ്പ് 6-3, 6-1 എന്ന നേരിട്ടുള്ള സ്കോറിന് ആണ് രണ്ടാം റൗണ്ട് ജയം കുറിച്ചത്. ഇറ്റാലിയൻ താരം ജാസ്മിൻ പോളിനിയെ 6-3, 7-6 എന്ന സ്കോറിന് മറികടന്നു 18 സീഡ് വിക്ടോറിയ അസരങ്കയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം സെറ്റിൽ ടൈബ്രേക്കറിലൂടെയാണ് അസരങ്ക ജയം പിടിച്ചത്.
അഞ്ചാം സീഡ് ആയ ഉക്രൈൻ താരം എലീന സ്വിറ്റോലീനയും നേരിട്ടുള്ള സെറ്റുകൾക്ക് ആണ് രണ്ടാം റൗണ്ടിൽ ജയം കണ്ടത്. സ്പാനിഷ് താരം റബേക്കയെ 6-2, 7-5 എന്ന സ്കോറിന് ആണ് സ്വിറ്റോലീന മറികടന്നത്. ഇരു സെറ്റിലും ആയി 3 ബ്രൈക്കുകൾ സ്വിറ്റോലീന കണ്ടത്തി. ജർമ്മൻ താരം ആന്ദ്രിയയെ 6-4, 6-2 എന്ന സ്കോറിന് ആണ് ഒമ്പതാം സീഡ് ആയ ഗബ്രീൻ മുഗുരുസ രണ്ടാം റൗണ്ടിൽ തകർത്തത്. 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണ ബ്രൈക്ക് കണ്ടത്താൻ മുഗുരുസക്ക് സാധിച്ചു. 6-2, 6-2 എന്ന നേരിട്ടുള്ള ഗ്രീക്ക് താരം വലന്റീനയെ തകർത്ത 15 സീഡ് എൽസി മെർട്ടൻസും മരിയ കാമിലയെ 6-0, 6-1 എന്ന സ്കോറിന് തകർത്ത 20 സീഡ് ടുണീഷ്യൻ താരം ഒൻസ് ജെബറും മൂന്നാം റൗണ്ടിലേക്ക് അനായാസം മുന്നേറി.