വീണ്ടുമൊരു നദാൽ ഫെഡറർ ഫൈനൽ ആണ് തന്റെ ആഗ്രഹം എന്നു റാഫേൽ നദാൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകടെന്നീസിലെ നിത്യവിസ്മയങ്ങൾ, ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ താരങ്ങൾ, എതിരാളികൾ. റോജർ ഫെഡറർ, റാഫേൽ നദാൽ. രണ്ട് പേരും തമ്മിലുള്ള നിരവധി പോരാട്ടങ്ങൾ ലോകത്തെ രണ്ട് തട്ടിലാക്കി അരങ്ങേറിയത് 40 തിലേറെ തവണ, കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ സെമിഫൈനലുകളിൽ നാം ഈ ഐതിഹാസിക പോരാട്ടങ്ങൾ കണ്ടു. എന്നാൽ അത്ഭുതകരമായ വസ്തുത വർഷത്തിലെ ഏറ്റവും അവസാനത്തെ ഗ്രാന്റ് സ്‌ലാം ആയ യു.എസ് ഓപ്പണിൽ ഈ നീണ്ട കാലയളവിൽ ഇത് വരെ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടില്ല എന്നത് ആണ്. പലപ്പോഴും ഫൈനലിൽ ഏറ്റുമുട്ടുന്ന വിധം ആണ് ഇരുവരുടെയും മത്സരാക്രമം വരിക എന്നതിനാൽ തന്നെ തമ്മിലുള്ള മത്സരം വരാൻ ഇരുവരും ഫൈനൽ കളിക്കേണ്ടതുണ്ട്. 5 തവണ യു.എസ് ഓപ്പൺ ജേതാവ് ആയ ഫെഡറർക്ക് 2009 തിന് ശേഷം യു.എസ് ഓപ്പൺ ഫൈനൽ എന്നത് സാധ്യമാകാതെ വന്നപ്പോൾ പലപ്പോഴും പരിക്കുകൾ നദാലിന്റെ പല വർഷങ്ങൾ നഷ്ടമാക്കി.

എന്നാൽ തനിക്ക് പ്രിയം വീണ്ടുമൊരു ഫൈനലിൽ ഫെഡററിനെ നേരിടൽ ആണെന്ന് തുറന്നു പറഞ്ഞു റാഫേൽ നദാൽ. വാർത്തസമ്മേളനത്തിൽ യു.എസ് ഓപ്പണിൽ താൻ തന്റെ സമയം ആസ്വദിക്കുന്നത് ആയി പറഞ്ഞ നദാൽ തങ്ങൾ തമ്മിൽ ഫൈനലിൽ കണ്ടുമുട്ടൽ അത്ര എളുപ്പമുള്ള കാര്യം അല്ലെന്നും സമ്മതിച്ചു. ഫൈനലിൽ എത്താൻ താൻ ശ്രമിക്കും എന്നു പറഞ്ഞ നദാൽ ഫെഡറർ ഫൈനലിൽ എത്തട്ടെ എന്നും ആശംസിച്ചു. സെമിഫൈനലിൽ എത്തിയാൽ ലോക ഒന്നാം നമ്പർ ദ്യോക്കോവിച്ചിനെയാവും ഫെഡറർ നേരിടുക എന്നതിനാൽ തന്നെ സ്വപ്നഫൈനൽ വിദൂര സാധ്യത മാത്രമാണ്. അതേസമയം കാൻസർ കാരണം മരണപ്പെട്ട സ്പാനിഷ് ഫുട്‌ബോൾ പരിശീലകൻ ലൂയിസ് എൻറിക്വയുടെ മകളുടെ മരണത്തിൽ താൻ കുടുംബാംഗങ്ങളുടേതും എൻറിക്വയുടെതും ദുഃഖത്തിൽ പങ്ക് ചേരുന്നതായും നദാൽ പറഞ്ഞു.