സൗത്ത് ആഫ്രിക്ക എ ടീമിനെതിരെയുള്ള അവസാന രണ്ട് ഏകദിനത്തിന് ശിഖർ ധവാൻ ടീമിൽ

സൗത്ത് ആഫ്രിക്ക എ ടീമിനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ അവസാന രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽ ഓപണർ ശിഖർ ധവാനെ ഉൾപ്പെടുത്തി. ലോകകപ്പിലെ പരിക്കേറ്റ് പുറത്തുപോയ ശിഖർ ധവാൻ വെസ്റ്റിൻഡീസ് പരമ്പരയിൽ കളിച്ചിരുന്നെങ്കിൽ മികച്ച ഫോമിലേക്ക് ഉയർന്നിരുന്നില്ല. വെസ്റ്റിന്ഡീസിനെതിരെ നടന്ന ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ എല്ലാം കൂടി 27 റൺസുംരണ്ട് ഏകദിന മത്സരങ്ങളിൽ നിന്ന് 38 റൺസും മാത്രമാണ് ധവാന് എടുക്കാനായത്.

അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയാണ് ഇന്ത്യ എയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ളത്. വിരലിനേറ്റ പൊട്ടലിനെ തുടർന്ന് വിജയ് ശങ്കർ ടീമിൽ നിന്ന്  പുറത്തുപോയതിനെ തുടർന്നാണ് ശിഖർ ധവാൻ ടീമിലെത്തിയത്. കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി20 മത്സരങ്ങൾക്കുള്ള ടീമിൽ ശിഖർ ധവാനെയും സെലക്ഷൻ കമ്മിറ്റി ഉൾപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് നടന്ന ആദ്യ ഏകദിന മത്സരത്തിൽ ജയിച്ച് പരമ്പരയിൽ ഇന്ത്യൻ 1-0ന് മുൻപിലാണ്.

Previous articleകില്ലിനിക്ക് ഗുരുതര പരിക്ക്, യുവന്റസിന് കനത്ത തിരിച്ചടി
Next articleവീണ്ടുമൊരു നദാൽ ഫെഡറർ ഫൈനൽ ആണ് തന്റെ ആഗ്രഹം എന്നു റാഫേൽ നദാൽ