ലാൻസീനിക്ക് വെസ്റ്റ്ഹാമിൽ ദീർഘകാല കരാർ

Photo: whufc.com
- Advertisement -

അർജന്റീന താരം മാനുവൽ ലാൻസീനിക്ക് വെസ്റ്റ്ഹാമിൽ ദീർഘ കാല കരാർ. പുതിയ കരാർ പ്രകാരം ലാൻസീനി 2023 വരെ വെസ്റ്റ്ഹാമിൽ തുടരും. കൂടാതെ രണ്ട് വർഷം കൂടി കരാർ നീട്ടാനുള്ള സൗകര്യവും പുതിയ കരാറിൽ ഉണ്ട്. 2015ലാണ് ലാൻസീനി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ക്ലബായ അൽ ജസീറയിൽ നിന്നാണ് വെസ്റ്റ് ഹാമിൽ എത്തുന്നത്.

അടുത്തിടെയാണ് ലാൻസീനി വെസ്റ്റ് ഹാമിന് വേണ്ടി പ്രീമിയർ ലീഗിൽ 100 മത്സരങ്ങൾ തികച്ചത്. ഈ സീസൺ തുടങ്ങിയത് മുതൽ ലാൻസീനി മികച്ച ഫോമിലാണ്. റിവർ പ്ലേറ്റിലൂടെ കരിയർ ആരംഭിച്ച ലാൻസീനി തുടർന്ന് ബ്രസീലിയൻ ക്ലബായ ഫ്ലുമിനെസിന് വേണ്ടിയും കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ വാട്ഫോർഡിനെതിരായ മത്സരത്തിൽ ലാൻസീനിയുടെ മികവിൽ വെസ്റ്റ് ഹാം 3-1ന് ജയിച്ചിരുന്നു.

Advertisement