റാഫേൽ നദാൽ കൊറോണ പോസിറ്റീവ്

സ്പാനിഷ് ടെന്നീസ് താരം റാഫേൽ നദാൽ COVID-19 പോസിറ്റീവ് ആയി. താരം തന്നെയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. നദാലിന്റെ ഓസ്ട്രേലിയൻ ഓപ്പണായുള്ള ഒരുക്കത്തെ ഈ കൊറോണ ബാധിക്കും. കഴിഞ്ഞ ആഴ്‌ച ഒരു എക്‌സിബിഷൻ ടൂർണമെന്റിൽ പങ്കെടുക്കാൻ നദാൽ അബുദാബിയിലെത്തിയിരുന്നു‌ അവിടെ നിന്ന് സ്‌പെയിനിലേക്ക് മടങ്ങിയപ്പോഴാണ് താരം കൊറോണ പോസിറ്റീവ് ആയത്‌.

“ഞാൻ ചില അസുഖകരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്, പക്ഷേ ഞാൻ ക്രമേണ മെച്ചപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഇപ്പോൾ വീട്ടിൽ നിൽക്കുകയാണ്,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Previous articleപ്രീമിയർ ലീഗ് നിർത്തി വെക്കില്ല
Next articleദക്ഷിണാഫ്രിക്ക സീരീസിൽ ആരാധകർ ഉണ്ടാകില്ല