കാണികളിൽ ഉണ്ടായിരുന്ന സുന്ദരിയായ യുവതിയെ ശ്രദ്ധിച്ചതിനാൽ ഒരിക്കൽ മത്സരത്തിനിടെ തന്റെ ഏകാഗ്രത നഷ്ടപ്പെട്ടിട്ടുണ്ട് ~ നിക്ക്

- Advertisement -

കായികരംഗത്ത് പലപ്പോഴും വികൃതികളാൽ തങ്ങളുടെ അച്ചടക്കമില്ലായ്മ കൊണ്ട് ശ്രദ്ധേയമാവുന്ന ഒരുപാട് താരങ്ങൾ ഉണ്ട്. പലപ്പോഴും തങ്ങളുടെ പ്രതിഭ സ്വഭാവം കൊണ്ട് കളഞ്ഞു കുളിക്കുന്ന ചിലർ. പലപ്പോഴും അവർ ഉണ്ടാക്കുന്ന വാർത്തകൾ എന്നും ചൂടുള്ളത് ആവും. അതിനെ മറികടന്ന് മികവിലേക്ക് ഉയർന്നവരും അതിൽ ഒരുപാട് ഉണ്ട്. ഇതിഹാസതാരം ജോൺ മക്കെൻറോ തന്നെ വലിയ ഉദാഹരണം. സമീപകാല ടെന്നീസിൽ ഇങ്ങനെ നിരന്തരം വാർത്ത സൃഷ്ടിക്കുന്ന വലിയ പ്രതിഭ ആയിട്ടും വിവാദങ്ങൾ മാത്രം സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്ന താരം ആണ് യുവ ഓസ്‌ട്രേലിയൻ ടെന്നീസ് താരമായ നിക്ക് ക്രഗിയോസ്. നദാലും ആയിട്ടുള്ള കൊമ്പ് കോർക്കലുകളും എതിരാളിക്ക് എതിരായ ബഹുമാനം ഇല്ലാത്ത പെരുമാറ്റങ്ങളും വിലക്കുകളും ഒക്കെ നിക്കിലെ പ്രതിഭയെക്കാൾ ആഘോഷിക്കപ്പെട്ടു. ട്വിറ്ററിൽ ആരാധകരുടെ പല ചോദ്യങ്ങൾക്കും മനസ്സ് തുറക്കുക ആണ് നിക്ക് ഇപ്പോൾ.

മുമ്പ് ലേവർ കപ്പിൽ റോജർ ഫെഡറർക്ക് എതിരായ മത്സരത്തിനു ഇടയിൽ കാണികളിൽ ഉണ്ടായിരുന്ന സുന്ദരിയായ യുവതിയെ ശ്രദ്ധിച്ചതിനാൽ തനിക്ക് മത്സരത്തിനിടെ ശ്രദ്ധ നഷ്ടപ്പെട്ടിട്ടുണ്ട് എന്നു പറഞ്ഞ നിക്ക് തന്റെ റഷ്യൻ ടെന്നീസ് താരവും ആയുള്ള പ്രണയത്തെ കുറിച്ചും പറഞ്ഞു. മാർച്ചിൽ താൻ നിക്കും ആയി പിരിയുക ആണെന്ന് അന്ന കലിൻസ്ക തന്നെയാണ് മുമ്പ് വ്യക്തമാക്കിയത്. അന്ന് തനിക്ക് നിക്ക് ബഹുമാനം നൽകുന്നില്ല എന്നു പറഞ്ഞ അന്ന നിക്ക് ഒരു സുഹൃത്ത് പോലും അല്ല എന്നും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അന്ന ഈ വാദങ്ങൾ തിരുത്തി. എന്നാൽ അന്നയും ആയി ഒന്നും സംഭവിച്ചില്ല എന്നാണ് നിക്ക് പ്രതികരിച്ചത്. രണ്ട് പേർക്കും ഒരുമിച്ച് ജീവിക്കാൻ പറ്റാത്തതിനാൽ തങ്ങൾ പിരിയുക ആണ് ഉണ്ടായത് എന്നു പറഞ്ഞ നിക്ക് തനിക്ക് അന്നയും ആയി നല്ല അനുഭവങ്ങൾ ആണ് ഉണ്ടായത് എന്നും പറഞ്ഞു.

Advertisement