കൊറോണ ഭീതി,കാന്റെ പരിശീലനത്തിന് എത്തില്ല, ചിലപ്പോൾ ഈ സീസണിൽ കളിക്കില്ല

- Advertisement -

കൊറോണ വരുമെന്ന ഭയം കാരണം ചെൽസി താരം കാന്റെ പരിശീലനത്തിൽ നിന്ന് വിട്ടു നിൽക്കും. ചെൽസി ടീം പരിശീലനം പുനരാരംഭിച്ച ആദ്യ ദിവസം കാന്റെ എത്തി എങ്കിലും ഇനി പരിശീലനത്തിന് വരില്ല എന്ന് താരം അറിയിച്ചു. താൻ വീട്ടിൽ നിന്ന് പരിശീലനം നടത്താം എന്നാണ് താരം പറയുന്നത്. കൊറോണ വരുമെന്ന ഭയമാണ് താരത്തെ ഈ തീരുമാനത്തിൽ എത്തിച്ചത്.

എന്നാൽ കാന്റെയെ ഒരു വിധത്തിലും പരിശീലനത്തിന് ഇറങ്ങാൻ നിർബന്ധിക്കില്ല എന്ന് ചെൽസി ക്ലബ് അറിയിച്ചു. താരത്തിന് സുരക്ഷിതനാണെന്ന് സ്വയം തോന്നുമ്പോൾ മാത്രം പരിശീലനത്തിന് വന്നാൽ മതി എന്നാണ് ക്ലബ് പറയുന്നത്‌. കാന്റെയ്ക്ക് എതിരെ നടപടി ഉണ്ടാകില്ല എന്നും ചെൽസി പറയുന്നു. കാന്റെ ഈ സ്ഥിതി തുടരുകയാണ് എങ്കിൽ ഈ സീസണിൽ കളിച്ചേക്കില്ല എന്നും അഭ്യൂഹമുണ്ട്.

Advertisement