ഡോർട്മുണ്ട് നിരയിൽ ചാനും റെയ്നയും തിരികെയെത്തി

- Advertisement -

ജർമ്മൻ ലീഗിൽ ഇന്ന് ബൊറൂസിയ ഡോർട്മുണ്ട് വോൾവ്സ്ബർഗിനെ നേരിടുമ്പോൾ ഡോർട്മുണ്ട് നിരയിൽ രണ്ട് താരങ്ങൾ പരിക്ക് മാറി തിരികെയെത്തിയിട്ടുണ്ട്. മധ്യനിര താരമായ എമിറെ ചാനും യുവ താരം ജിയോ റെയ്നയും ആണ് പരിക്ക് മാറി എത്തിയത്. ഇരുവർക്കും കഴിഞ്ഞ ആഴ്ചയിലെ ഷാൾക്കെ മത്സരം നഷ്ടമായിരുന്നു.

റെയ്ൻ ആദ്യ ഇലവനിൽ പേര് വന്ന ശേഷമാണ് പരികേറ്റ് പുറത്തായത്. 17കാരനായ റെയ്ന ഇന്ന് എന്തായാലും ഡോർട്മുണ്ടിനായി ഇറങ്ങും. ചാനിന്റെയും റെയ്നയുടെയും പരിക്ക് മാറി എങ്കിലും വിറ്റ്സെൽ ഇപ്പോഴും പരിക്കിന്റെ പിടിയിൽ തന്നെയാണ്. താരത്തിന് മസിൽ ഇഞ്ച്വറി ആണെന്നാണ് റിപ്പോർട്ടുകൾ.വൈകിട്ട് 7മണിക്ക് ആണ് ഡോർട്മുണ്ടിന്റെയും വോവ്സ്ബർഗിന്റെയുൻ മത്സരം.

Advertisement